ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ ; റിപ്പോര്‍ട്ടര്‍ അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സ്‌നോഡന്‍

SNWODEN

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് അറിയിപ്പ് പലതവണ ലഭിച്ചിരുന്നെങ്കിലും 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു.

എന്നാല്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ട്രിബ്യൂണ്‍ മാധ്യമ പ്രവര്‍ത്തക രചന ഖൈരയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.  ആധാര്‍ വിവരച്ചോര്‍ച്ചയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നുമാണ് ട്രിബ്യൂണ്‍ ലേഖിക രചന ഖൈര അറസ്റ്റിനോട്‌ പ്രതികരിച്ചത്.

അതേസമയം ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നുവെന്ന് സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്‌നോഡന്‍ വ്യക്തമാക്കി. ട്വീറ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനു പകരം ജനങ്ങളെ ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ടുവന്നതിന് ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്ന് സ്‌നോഡന്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

ടിബ്യൂണ്‍ ദിനപത്രം അവരുടെ ഒരു ജേര്‍ണലിസ്റ്റിന് 500 രൂപ നല്‍കി ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടിയ വാര്‍ത്ത കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവരം അന്വേഷണാത്മകമായി കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെയും യുഐഡിഎഐ കേസ് എടുക്കുകയായിരുന്നു.

Top