സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ പഞ്ചിങ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു

Aadhar card

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ പഞ്ചിങ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു.

തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്കായി മറ്റു ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെ ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന സംവിധാനമാണ് ഒരുക്കാന്‍ ഒരുങ്ങുന്നത്.

ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റിലായിരിക്കും ഇത് നടപ്പാക്കുക.

സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കാര്‍.

ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ ഇറങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല.

ആധാര്‍ പഞ്ചിങ്ങുമായി ബന്ധപ്പെട്ടു കൊണ്ട് പദ്ധതിരേഖ സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ഐടി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണ് വാങ്ങുക.

Top