aadhaar made must for free lpg connections to

ന്യൂഡല്‍ഹി: പ്രധാന മന്ത്രി ഉജ്വല യോജന പ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.

മെയ് 31നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയെങ്കില്‍മാത്രമേ സൗജന്യ കണക്ഷന് അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ.

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ള നാല്പതോളം ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സൗജന്യ എല്‍പിജി കണക്ഷനും ആധാര്‍ വേണമെന്ന നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്.

2019ഓടെ അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top