ലിയോ സക്‌സസ് ഈവന്റിന് എത്തുന്ന ആരാധകര്‍ക്ക് ആധാര്‍ നിര്‍ബന്ധം

ചെന്നൈ: ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള നടനാണ് വിജയ്.അദ്ദേഹത്തിന്റെ ഏത് സിനിമ റിലീസ് ചെയ്താലും നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നഷ്ടം വരില്ല എന്നത് തീര്‍ച്ചയാണ്. അത് സിനിമ പരാജയം ആയാലും വിജയം ആയാലും.കഴിഞ്ഞ ദിവസമാണ് വളരെ അപ്രതീക്ഷിതമായി വിജയ് ലോകേഷ് ചിത്രം ലിയോയുടെ സക്‌സസ് ഈവന്റ് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടാണ് ഈവന്റ് നടക്കുക.ചെന്നൈ ജവഹര്‍ലാല്‍ നെഹറൂ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം നിര്‍മാതാക്കള്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ തന്നെ അറിയിച്ചിട്ടുണ്ട്.

‘ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നന്‍പാ, പാര്‍ത്ഥിപനും കുടുംബവും അണിയറ പ്രവര്‍ത്തകരും നിങ്ങളെ കാണാന്‍ നാളെ എത്തും’, എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. നേരത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. ഇതോടെ വിജയിയെ നേരില്‍ കാണാന്‍ സാധിക്കില്ലലോ എന്ന നിരാശയില്‍ ആയിരുന്നു ആരാധകര്‍.

അതേസമയം, സക്‌സസ് ഈവന്റില്‍ ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. ആകെ ആറായിരം പേര്‍ക്ക് മാത്രമെ ഷോയിലേക്ക് പ്രവേശം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാര്‍കോഡുള്ള ടിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമെ പരിപാടിയിലേക്ക് പ്രവേശനമുള്ളൂ. ഈവന്റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ട്.

ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് ഇത്. കര്‍ശന പരിശോധനയും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതേസമയം ബോക്‌സോഫീസില്‍ ലിയോ കുതിപ്പ് തുടരുകയാണ്. ചിത്രം ഇറങ്ങി 13 ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 600 കോടിയിലേക്ക് നീങ്ങുകയാണ് എന്നാണ് ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top