ആധാറിനായി എത്തുന്ന പ്രളയബാധിതരില്‍ നിന്ന് പണം ഈടാക്കില്ലെന്ന് യുഐഡിഎഐ

Aadhar card

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവരില്‍ നിന്നും ആധാറിന് വേണ്ടി പണം ഈടാക്കില്ലെന്ന് യുഐഡിഎഐ. ഇതുസംബന്ധിച്ച് എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍ക്ക് യുഐഡിഎഐ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സേവനം ഉണ്ടായിരിക്കുക.

പുതിയ കാര്‍ഡ് ലഭിക്കുന്നതിനായി പേരും ബയോമെട്രിക് വിവരങ്ങളും നല്‍കേണ്ടതാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താന്‍ സാധിക്കുന്നതാണ്.

Top