aadhaa data breach for ms dhoni sakshi dhoni ravi shankar prasad

ന്യൂഡല്‍ഹി: ആധാറിനായി ശേഖരിച്ച ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായി.

ആധാര്‍ പദ്ധതി നടപ്പാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സഹായിക്കുന്ന ഏജന്‍സിയാണ് ധോണിയുമായി ബന്ധപ്പെട്ട വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയത്.

വിഷയം ധോനിയുടെ ഭാര്യ സാക്ഷി ധോനി ട്വിറ്ററില്‍ കൂടി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

സംഭവത്തില്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് ട്വിറ്ററില്‍ ധോണിയുടെ ഭാര്യ സാക്ഷി പരാതിപ്പെടുകയും ചെയ്തു. ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ. അപേക്ഷയുള്‍പ്പെടെ ആധാര്‍ കാര്‍ഡ് വിവരങ്ങളെല്ലാം പബ്ലിക് പ്രോപ്പര്‍ട്ടിയാക്കി മാറ്റിയിരിക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ സാക്ഷിയുടെ ട്വീറ്റിനെ തുടര്‍ന്ന് ആശയകുഴപ്പത്തിലായ മന്ത്രി തന്റെ ട്വിറ്ററില്‍ സ്വകാര്യത ലംഘിക്കുന്നതൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി. അതിന് മറുപടിയായി തങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സാക്ഷി ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രശ്‌നം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞ മന്ത്രി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

ധോനിയും കുടുംബവും നല്‍കിയ വിവരങ്ങള്‍ ആധാര്‍ ഏജന്‍സി ട്വീറ്റ് ചെയ്തിരുന്നു. ഇതവര്‍ മന്ത്രിക്ക് ടാഗ് ചെയ്യുകയും ചെയ്തു. ധോനിയുടെ ചിത്രങ്ങളും ആധാര്‍ വെബ്‌സൈറ്റിലെ വിവരങ്ങളുടെ ചിത്രങ്ങളും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ചിത്രങ്ങള്‍ പിന്നീട് നീക്കം ചെയ്തു.

Top