രാജ്യസഭാധ്യക്ഷന് പരാതി നൽകാനൊരുങ്ങി എ.എ.റഹീം എം.പി

ഡൽഹി: രാജ്യസഭാധ്യക്ഷന് ഡൽഹി പൊലീസിനെതിരെ പരാതി നൽകുമെന്ന് എ.എം.റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത റഹീമിനെ 10 മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെയാണ് പൊലീസ് വിട്ടയച്ചത്. എംപി എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സിപിഐഎം എം.പിമാർ രാജ്യസഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു.

‘രാത്രിയിൽ വൈദ്യപരിശോധന വരെ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയല്ലെന്ന് പൊലീസ് പറയുന്നത്. അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും നേതാക്കൾ കസ്റ്റഡിയിലുണ്ട്. കേന്ദ്രസർക്കാർ സമൂഹത്തെ സൈന്യവത്‌കരിക്കുന്നു, സൈന്യത്തെ കരാർവത്കരിക്കുകയാണ്. അധികം വൈകാതെ പ്രൈവറ്റ് ആർമികളുള്ള രാജ്യമായി ഇന്ത്യ മാറും. അംബാനി റജിമെന്റൊക്കെ അധികം വൈകാതെ അതിർത്തിയിൽ കാണേണ്ടിവരും’-എ.എം.റഹീം എം.പി പറഞ്ഞു.

Top