തിരുവനന്തപുരത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കൊറ്റാമത്ത് രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി അഖില്‍ എന്ന അമ്പു ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചെന്നൈയില്‍ നിന്ന് ആഡംബര ബസില്‍ തിരുവനന്തപുത്തേക്ക് വരികയായിരുന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയത്.

അമരവിള എക്‌സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാച്ചല്ലൂര്‍ സ്വദേശി അഖില്‍ എന്ന അമ്പു 2 കിലോ കഞ്ചാവുമായി പിടിയികുന്നത്. പാച്ചല്ലൂര്‍, വെങ്ങാനൂര്‍, കോവളം തുടങ്ങിയ പ്രദേശങ്ങളില്‍ വില്പന നടത്തുന്നതിനാണ് പ്രതി കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചെറു പൊതികളിലായാണ് വില്പന നടത്തുന്നത്. ചെന്നൈയില്‍ നിന്ന് 25,000 രൂപക്ക് വാങ്ങിയ കഞ്ചാവ് ഒരു ലക്ഷം രൂപകം വില്‍ക്കാനായിരുന്ന പ്രതി ലക്ഷ്യമിട്ടതെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി. പെട്ട പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസിലും അഖില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top