തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ മാളില്‍ യുവാവ് ജീവനൊടുക്കി. പേട്ട സ്വദേശി വിഷ്ണുവാണ് ജീവനൊടുക്കിയത്. മാള്‍ ഓഫ് ട്രാവൻകൂറിലെ വിസ്മയ എന്ന വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഷ്‍ണു.

ഒന്‍പത് മണിയോട് കൂടിയാണ് വിഷ്ണു ആത്മഹത്യ ചെയ്‍ത വിവരം മറ്റ് ജീവനക്കാര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വസ്‍ത്ര സ്ഥാപനം തുടങ്ങിയിട്ട് ഒരുമാസം മാത്രമേ ആയിട്ടുള്ളു.

Top