വാസ്തുദോഷം; മഹാരാഷ്ട്രയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

പാല്‍ഖര്‍: മഹാരാഷ്ട്രയില്‍ 35 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വീടിന്റെ വാസ്തുദോഷവും ഭര്‍ത്താവിന് മേലുള്ള ദോഷങ്ങളും മാറ്റമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ അഞ്ചുപേരാണ് പ്രതികള്‍. സംഭവത്തില്‍ 5 പേരെ പൊലീസ് പിടികൂടി. 2018 മുതല്‍ പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

താനെയിലെ പാല്‍ഘറിലാണ് സംഭവം. വാസ്തുദോഷം, ദുഷ്ടശക്തികളുടെ സാന്നിധ്യം ഭര്‍ത്താവിന് മേലുള്ള ദോഷങ്ങള്‍ എന്നിവ മന്ത്രവാദത്തിലൂടെ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഭര്‍ത്താവ് ദുഷ്ടശക്തികളുടെ പിടിയിലാണെന്ന് പ്രതികള്‍ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പരിഹാരക്രിയകള്‍ നടത്താനെന്ന പേരില്‍ 2018 ഏപ്രില്‍ മുതല്‍ പ്രതികള്‍ ഇരയുടെ വീട്ടില്‍ പതിവായി വരാന്‍ തുടങ്ങി.

യുവതി തനിച്ചായിരിക്കുമ്പോഴായിരുന്നു ഇവര്‍ എത്തിയിരുന്നത്. പിന്നീട് ‘പഞ്ചാമൃതം’ എന്ന പേരില്‍ മയക്കുമരുന്ന് കലക്കിയ പാനീയം നല്‍കി പ്രതികള്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇരയില്‍ നിന്ന് സ്വര്‍ണവും പണവും ഇവര്‍ തട്ടിയെടുത്തു. ഭര്‍ത്താവിന് ശാന്തിയും ഐശ്വര്യവും സര്‍ക്കാര്‍ ജോലിയും ലഭിക്കാന്‍ കര്‍മ്മങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞാണ് ഇവ തട്ടിയെടുത്തത്.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിനെതിരെ നേരത്തെയും സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top