നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽപന നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

കാഞ്ഞിരപുഴ ഡിവിഷനിൽ പ്പെടുന്ന വൈലാശ്ശേരി, കാനക്കുത്ത്, റിസർവ് വനത്തിൽ വെച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. ആന്തരികവശിഷ്ടങ്ങൾ നീക്കം ചെയ്ത് വിൽപനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയിൽ നിന്നും പുറത്ത് കിടക്കാൻ ശ്രമിക്കവെയാണ് വനപാലകരുടെ പിടിയിലായത്. വേട്ടയാടാൻ ഉപയോഗിച്ചിരുന്ന നാടൻ തോക്കും, കത്തിയും ഹെഡ് ലൈറ്റും, സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

ചുങ്കത്തറ പഞ്ചായത്തിലെ അയുബ് എന്നയാളാണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. വനപാലകരെക്കണ്ട് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിന്നതിനിടെ ബൈക്ക് മറിഞ്ഞ് അയൂബിന്റെ കയ്യിന് പരുക്കേറ്റിട്ടുണ്ട്. കുറേക്കാലമായി വനപാലകർ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നെലെ രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Top