റോബോട്ടിനെ കല്യാണം കഴിക്കുന്ന യുവാവ്; ചിരി പടര്‍ത്താന്‍ ഷാഹിദ് കപൂര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷാഹിദ് കപൂര്‍ പുതിയ ചിത്രം ‘തേരി ബാതാം മേ ഏസാ ഉല്‍സാ ജിയ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റോബോട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കൃതി സനോണ്‍ നായികയാകുന്ന ചിത്രത്തില്‍ റോബോട്ട് ആണെന്നറിയാതെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അമളികളാണ് കാണിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള ചിത്രമാണിത്.

അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിര്‍മാണം ദിനേശ് വിജന്‍. കഥ- തിരക്കഥ അമിത്തും ആരാധനയും ചേര്‍ന്നാണ്. ധര്‍മേന്ദ്ര, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സംഗീതം തനിഷ്‌ക് ബാഗ്ചി, സച്ചിന്‍-ജിഗര്‍, മിത്രാസ്. ഛായാഗ്രഹണം ലക്ഷമണ്‍ ഉത്തേക്കര്‍.

Top