പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപെടുത്തി 

തൃശൂർ: കയ്പമംഗലത്ത് കുട്ടികളുമായി പിതാവ് കിണറ്റിൽ ചാടി. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ്(35) ആണ്‌ കിണറ്റിൽ ചാടി മരിച്ചത്.

കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാല് വയസും പ്രായമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയത്.

Top