അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; കാട്ടുപന്നിയുടെ അക്രമണമെന്ന് സംശയം

 

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയുടെ അക്രമണമാണെന്നാണ് സംശയം. മണികണ്ഠന്‍ (26)ആണ് മരിച്ചത്.

ഷോളയൂര്‍ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഊര് നിവാസികള്‍ മണികണ്ഠനെ മരിച്ച നിലയില്‍ കാണുന്നത്. മണികണ്ഠനെ ആക്രമിച്ചു കൊന്ന ശേഷം വയറിന്റെ ഭാഗം വന്യമൃഗം ഭക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖല തന്നെയാണ് ഇത്. സമീപകാലഘട്ടങ്ങളിലൊക്കെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങള്‍ വന്നുപോകുന്ന ഇടവുമാണ്. വനം വകുപ്പിനെയും പൊലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ഊരുനിവാസികള്‍ വിവരം അറിയിച്ചിട്ടുണ്ട്.

 

Top