രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

രാജസ്ഥാന്‍: രാജസ്ഥാനില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ബുധനാഴ്ച ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബഹാദൂര്‍ അടാര്‍ സിംഗ് എന്നിവരുടെ കുടുംബങ്ങള്‍ ഏറെ നാളായി നിലനിന്ന ഭൂമി തര്‍ക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്.

സദാര്‍ പൊലീസില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗവും പരസ്പരം പരാതി നല്‍കിയിരുന്നു. ബഹദൂര്‍ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തര്‍ക്കഭൂമിയില്‍ എത്തുകയായിരുന്നു. ഇതിനെതിരെ അടാര്‍ സിംഗിന്റെ കുടുംബവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടര്‍ ഓടിച്ചുകയറ്റുകയായിരനന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Top