മൈസൂരുവില്‍നിന്നെത്തിയ ട്രെയിനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൈയില്‍ തൃശ്ശൂരില്‍നിന്നുള്ള ടിക്കറ്റ്

ബെംഗളൂരു: യുവാവിനെ ട്രെയിനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈസൂരുവില്‍നിന്നെത്തിയ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മൈസൂരുവില്‍നിന്നെത്തിയ ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തില്‍നിന്ന് രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശ്ശൂരില്‍നിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്‍.പി.എഫ്. സംഘം തൃശ്ശൂര്‍ ആര്‍.പി.എഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Top