കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണര്‍: കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ ടി.വി ശരത്തിനെ(30)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഇന്നു രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് പൊലീസ് കത്രിക കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Top