വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടവാതൂർ കളത്തിപ്പടി പാറയ്ക്കൽ പിബി അജയ്(27) ആണ് ചിങ്ങവനം പൊലീസിന്റെ കസ്റ്റഡിയിലായത്.

വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും പലരിൽ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാൾട്ടയിലെ റിസോർട്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയിൽ നിന്നും 2021 ഒക്ടോബറിൽ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ജില്ലയിൽ മറ്റ് രണ്ടു പേരിൽ നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. എറണാകുളം, കടവന്ത്രയിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Top