പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

rape

ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി.

ചെന്നൈയിലെ നെര്‍കുന്ദ്രത്തിലായിരുന്നു സംഭവം. പീഡനം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ പ്രസവിച്ചതിനെ തുടര്‍ന്നാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടി ചാപ്പിള്ളയെയാണ് പ്രസവിച്ചത്. കൃഷ്ണനഗറിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന വില്ലുപുരം സ്വദേശി ശശി കുമാറാണ് (23) അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

Top