പട്ടാമ്പിയിൽ കുടുംബത്തിലെ മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്

പാലക്കാട് : പട്ടാമ്പി കീഴായൂരിൽ അമ്മയെയും ഭാര്യയെയും മകളെയും കുത്തിപ്പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കീഴായൂർ സ്വദേശി സജീവ്(34) ആ‌ണ് അമ്മ സരേ‍ാജിനി(52), ഭാര്യ ആതിര(32), എട്ടുവയസ്സുള്ള മകൾ എന്നിവരെ കത്തികെ‍ാണ്ടു കുത്തിയശേഷം സ്വയം കുത്തി ജീവനെ‍ാടുക്കാൻ ശ്രമിച്ചത്.

നാലുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ മുറിവ് ഗുരുതരമെന്നാണ് പ്രാഥമിക വിവരം. സജീവ് മനോദൗർബല്യത്തിന് ചികിത്സ തേടിയിരുന്നതായി പെ‍ാലീസ് പറഞ്ഞു.

Top