ഭാര്യ വീട്ടിലെ തർക്കത്തിനിടെയിൽ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

കൊച്ചി: ഭാര്യ വീട്ടിൽ ഉണ്ടായ വഴക്കിനിടെ അടിയേറ്റ് ഭർത്താവ് മരിച്ചു. എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു (35) ആണ് മരിച്ചത്. വൈപ്പിൻ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം.

സംഘർഷത്തിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രതികളാക്കി പൊലീസ് കേസെടുക്കും. ബിബിൻ ബാബുവും ഭാര്യയും തമ്മിലുളള കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Top