കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെന്റ്‌ കോളനിയിൽ കുട്ടപ്പനാണ് (48) മരിച്ചത്.

വനത്തുമുക്ക് സ്വദേശി ലൈബു ഏരൂർ പൊലീസിന്റെ പിടിയിലായി. മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ലൈബു കൊടുവാൾ ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു.

Top