ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ഗുഡ്‌സ് വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാര്‍ഡ് ദാറുല്‍ ഹുദായ്ക്കു സമീപം കണിച്ചുകാട് സലീമിന്റെ (വല്ലാടന്‍ കുഞ്ഞുമോന്‍) മകന്‍ സബീര്‍ സലീമാണ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കണിച്ചുകുളങ്ങരയിവെച്ചാണ് അപകടം നടന്നത്.

സബീര്‍ ഓടിച്ചിരുന്ന ഗുഡ്‌സ് വാഹനത്തിലേക്ക് ലോറി ഇടിക്കുകയായിരുന്നു. സബീറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Top