ദില്ലിയിൽ ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഐഎന്‍എ മെട്രോ സ്‌റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. അജിതേഷ് സിങ് എന്ന യുവാവാണ് ഓടുന്ന മെട്രോ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് സമൈപൂര്‍ ബദ്‌ലിയിലേക്ക് പോകുന്ന ട്രെയിനിന് മുന്നിലേക്ക് ഇയാൾ എടുത്ത് ചാടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top