വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

rape

ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കുഞ്ചിത്തണ്ണി സ്വദേശിയാണ് പിടിയിലായത്. രാജാക്കാട്് പൊലീസാണ് പ്രതിയെ പിടികൂടിയത്.

20 കാരനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് രാജാക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നിധിന്‍ മൊഴി നല്‍കി. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു

Top