സമരത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സംഭവം;പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ

ര്‍ഷക സമരത്തിനിടെ യുവ കര്‍ഷകന്‍ ശുഭ് കരണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഭഗവന്ത് മാന്‍ കര്‍ഷകര്‍ക്കൊപ്പമാണോ എന്ന് നിലപാട് വ്യക്തമാക്കണമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി പ്രസിഡന്റ് സുഖ് വിന്ദര്‍ സിംഗ് സബ്ര പറഞ്ഞു.

ശുഭ് കരണ്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം കുടുംബം നേരത്തെ നിഷേധിച്ചിച്ചിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും പണമല്ല മകന് നീതിയാണ് വേണ്ടതെന്നും കുടുംബം. ശുഭ് കരണിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. മകന്റെ മരണത്തിന് പകരം വയ്ക്കാന്‍ ഒരുകോടി രൂപയ്‌ക്കോ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കുള്ള ജോലിക്കോ സാധിക്കില്ല എന്നും കുടുംബം ആരോപിച്ചു.

കൊലപാതകത്തില്‍ കേസെടുക്കാന്‍ വൈകുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ശുഭ് കരണിനെ രക്തസാക്ഷിയായി പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ തെരുവില്‍ കിടന്ന് മരിക്കുകയാണ്. സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സുഖ് വിന്ദര്‍ സിംഗ്.

Top