ഡല്‍ഹിയില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

dead

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവ ഡോക്ടറെ ശസ്ത്രക്രിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

നോര്‍ത്ത് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു സംഭവം. റേഡിയോളജി വിഭാഗം ഡോക്ടര്‍ ശാശ്വവത് പാണ്ഡയാണ് (26) കൊല്ലപ്പെട്ടത്.

ആശുപത്രിയിലെ എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റിനു സമീപം ഡോക്ടര്‍മാരുടെ വിശ്രമകേന്ദ്രത്തിലായിരുന്നു പാണ്ഡയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

പാണ്ഡയുടെ സഹപ്രവര്‍ത്തകനായ ഡോക്ടറാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Top