യുവ സംവിധായകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അത്താണി: യുവസംവിധായകനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിനു പിന്‍ഭാഗത്തെ റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി മുതല്‍ അരുണിനെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അരുണിന്റെ ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ്‌ ചെയ്യാനിരിക്കെയാണ് ഈ ദാരുണ സംഭവം. ആകാശ് ജോണ്‍ കെന്നഡിയുടെ തിരക്കഥയില്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് തഗ് ലൈഫ്. ഒമര്‍ ലുലുവിന്റെ അഡാറ് ലവ് എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ.

Top