A year on, remembering Phillip Hughes

സിഡ്‌നി: ക്രിക്കറ്റ് ബോള്‍ തലയിലിടിച്ച് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊലിഞ്ഞ ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്. സിഡ്‌നി ഗ്രൗണ്ടില്‍ ആഭ്യന്തര മത്സരത്തിനിടെ കഴിഞ്ഞ നവംബര്‍ 25നുണ്ടായ അപകടത്തിന് പിന്നാലെ 27നാണ് ആശുപത്രിയില്‍വെച്ച് ഹ്യൂസ് മരിച്ചത്. സൗത്ത് ഓസ്‌ട്രേലിയയും ന്യൂസൗത്ത് വെയില്‍സും തമ്മില്‍ നടന്ന് മത്സരത്തിനിടെയായിരുന്നു അപകടം.

മത്സരത്തിനിടെ കുത്തിയുയര്‍ന്ന ബൗണ്‍സര്‍ തലയുടെ പിന്നില്‍ കൊള്ളുകയായിരുന്നു. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയായിരുന്നു അപകടം. ഫാസ്റ്റ് ബൗളര്‍ സീന്‍ ആബട്ട് എറിഞ്ഞ പന്തുകൊണ്ട ഹ്യൂസ് ഉടന്‍ തന്നെ പിച്ചിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്ടര്‍ മുഖേന ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല.

ഹ്യൂസിന്റെ മരണം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചു. പല സുരക്ഷാ മാനദണ്ഡങ്ങളും ക്രിക്കറ്റില്‍ കൊണ്ടുവന്നു. ബാറ്റിഗില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ പുനരാവിഷ്‌കരിച്ചു.

ഹ്യൂസിന്റെ മരണത്തിന് ഒരു വയസു തികയുമ്പോള്‍ അതേ വേദിയില്‍ മറ്റൊരു പരമ്പരയ്ക്ക് ഓസിസ് തുടക്കമിടുന്നു. ഓസീസ് താരങ്ങളെ ഏറെ ഉലച്ച ആ മരണത്തിന്റെ വാര്‍ഷികദിനത്തില്‍ ആസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ഏറ്റുമുട്ടും.

Top