ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗം ചെയ്തു

rape

ന്യൂഡല്‍ഹി:തലസ്ഥാനത്ത് ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാല്‍സംഗം ചെയ്തു. ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

പരാതിയില്‍ പൊലീസ് ഇവരുടെ സഹപ്രവര്‍ത്തകരായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ബിര്‍ജു (25) വിനോദ് കുമാര്‍ (31) എന്നിവരാണ് പിടിയിലായത്. ഒഫീസ് വിട്ട് മടങ്ങവെ സഹപ്രവര്‍ത്തകര്‍ യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് ഇവര്‍ മയക്ക് മരുന്ന് ചേര്‍ന്ന ശീതള പാനീയം യുവതിക്ക് നല്‍കി ബലാല്‍സംഗം ചെയ്യുകയായിരുന്നു.ബോധം വന്ന യുവതി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാരോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

Top