ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

dead body

ആലപ്പുഴ: ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലകുമാരിയുടെ ബന്ധുക്കളാണ് പരാതിയുമായി നല്‍കിയത്. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ താലിമാല, കമ്മല്‍, ഒരു പവന്‍ വീതം വരുന്ന രണ്ട് വളകള്‍ എന്നിവ വത്സല ധരിച്ചിരുന്നു.

എന്നാല്‍ മരണശേഷം ഇതില്‍ ഒരു വള മാത്രമെ തിരികെ ലഭിച്ചുള്ളു എന്നാണ് ആരോപണം. ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല, ഒരു വള മാത്രമെ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും സ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് നിര്‍ദേശ പ്രകാരം ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനൊരുങ്ങുകയാണിവര്‍.

Top