കോഴിക്കോട് വീടിനുള്ളിലേക്ക് കാട്ടുപന്നി ആക്രമിച്ചു കയറി

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ കാട്ടുപന്നികൾ വീടിനകത്ത് പാഞ്ഞുകയറി. കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയിൽ മോഹനൻ്റെ വീട്ടിലാണ് കാട്ടുപന്നികൾ അതിക്രമിച്ചു കയറിയത്. രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്.

പ​ന്നി ക​യ​റി​യ​ത​റി​ഞ്ഞ് വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നാ​ട്ടു​കാ​രെ വി​ളി​ച്ചു​കൂ​ട്ടി വാ​തി​ല്‍ അ​ട​ച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും ഡി​എ​ഫ്ഒ​യും ജി​ല്ലാ​ക​ള​ക്ട​റും സ്ഥലത്തെത്തി. ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി നേ​ര​ത്തെ ​ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതിൽ നിയമ തടസ്സമില്ലെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാൽ ഇവയെ അപകടകാരികളെന്ന വിഭാ​ഗത്തിൽ പെടുത്താവുന്നതാണെന്നും ഡിഎഫ്ഒ പ്രതികരിച്ചു.

Top