ലോകകപ്പ് മത്സരത്തിനായി അഹ്‌മദാബാദിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേല്പ്

ന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിനായി അഹ്‌മദാബാദിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഊഷ്മള വരവേല്പ്. ജീവനക്കാര്‍ റോസാദളങ്ങള്‍ വിതറിയും പൊന്നാട അണിയിച്ചും നൃത്തം ചെയ്തുമാണ് താരങ്ങളെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്ത്. ഇതിന്റെ വിഡിയോ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 14നാണ് ഇന്ത്യ- പാകിസ്താന്‍ മത്സരം.

അതേസമയം, പാക് താരങ്ങള്‍ക്ക് നല്‍കിയ വരവേല്പ് ബിസിസിഐയുടെ ഇരട്ടത്താപ്പാണെന്ന വിമര്‍ശനമുയരുന്നുണ്ട്. ഹൈദരാബാദില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ ഐടി സെല്ലുകള്‍ ദേശവിരുദ്ധരെന്ന് വിളിച്ചെന്നാണ് വിമര്‍ശനം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പാക് താരങ്ങള്‍ക്ക് ഇങ്ങനെ ഒരു വരവേല്പ് നല്‍കിയ ബിസിസിഐയും ദേശവിരുദ്ധരല്ലേ എന്നും ചോദ്യമുയരുന്നു.

ശ്രീലങ്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ റെക്കോര്‍ഡ് വിജയലക്ഷ്യം മറികടന്ന പാകിസ്താന്‍ ഈ വിജയം വിമാനത്തില്‍ വച്ച് ആഘോഷിച്ചു. ഇതും വിഡിയോയിലുണ്ട്. ഹൈദരാബാദിലും പാകിസ്താന് ഗംഭീര വരവേല്പാണ് ലഭിച്ചത്. ശ്രീലങ്കക്കെതിരായ മത്സരവിജയത്തിനു പിന്നാലെ കളിയിലെ താരമായ മുഹമ്മദ് റിസ്വാന്‍ കാണികളുടെ പിന്തുണ എടുത്തുപറയുകയും ചെയ്തു.

 

 

Top