വോള്‍വോ പെര്‍ഫോമെന്‍സ് ബ്രാന്റായ പോള്‍സ്റ്റാര്‍1 നെ അവതരിപ്പിച്ചു

വോള്‍വോയുടെ പെര്‍ഫോമെന്‍സ് ബ്രാന്റ് പോള്‍സ്റ്റാര്‍, 592 ബിഎച്ച്പി കരുത്തേകുന്ന പോള്‍സ്റ്റാര്‍ 1 നെ അവതരിച്ചു.

പെര്‍ഫോമെന്‍സ് കാറുകള്‍ക്കായി വോള്‍വോയില്‍ നിന്ന് അടര്‍ന്നു മാറിയ ശേഷം പോള്‍സ്റ്റാര്‍ നിര്‍മിച്ച ആദ്യ മോഡലാണിത്. പോള്‍സ്റ്റാര്‍ 1 നെ ഷാങ്ഹായില്‍ നടന്ന ചടങ്ങിലാണ് കമ്പനി അവതരിപ്പിച്ചത്.

കരുത്തേറിയ പെര്‍ഫോമെന്‍സ് കാറുകള്‍ക്കായി ഈ വര്‍ഷം തുടക്കത്തിലാണ് വോള്‍വോ പോള്‍സ്റ്റാറിനെ സ്വതന്ത്ര കമ്പനിയാക്കി മാറ്റിയത്.

2019 പകുതിയോടെ വാണിജ്യാടിസ്ഥാനത്തില്‍ പോള്‍സ്റ്റാര്‍ 1 നിര്‍മാണം കമ്പനി ആരംഭിക്കുകയും ചെയ്തു.

വോള്‍വോയുടെ എസ്.പി.എ പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.

4500 എംഎം ആണ് വാഹനത്തിന്റെ നീളം. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനുള്ളത്.

ഇവ രണ്ടും ചേര്‍ന്ന് 592 ബിഎച്ച്പി പവറും 1000 എന്‍എം ടോര്‍ക്കും നല്‍കും. ഇലക്ട്രിക് ചാര്‍ജിനെ മാത്രം ആശ്രയിച്ച് 150 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും. നിലവിലുള്ള ഹൈബ്രിഡ് കാറുകളില്‍ മികച്ച ദൂരമാണിത്.

ആകെ 500 യൂണിറ്റ് പോള്‍സ്റ്റാര്‍1 മോഡലാണ് കമ്പനി നിര്‍മിക്കുക. വാഹനത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top