വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്ന് രമേശ് ചെന്നിത്തല

chennithala

കൊച്ചി: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുകയാണ്. പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും വിജയരാഘവനെതിരെ നിയമനടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വിജയരാഘവനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവന്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top