ഇടതുമുന്നണി വടക്കന്‍ മേഖല ജാഥ നയിക്കാന്‍ എ വിജയരാഘവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിയുടെ ജാഥ ഫെബ്രുവരി 13,14 തീയതികളില്‍ ആരംഭിക്കും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ നയിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തെക്കന്‍ മേഖല ക്യാപ്റ്റനാകണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. എന്നാല്‍ ആരോഗ്യ കാരണത്താല്‍ കാനം ഒഴിവായി. പകരം ബിനോയ് വിശ്വം ജാഥ നയിക്കും. എല്‍ഡിഎഫ് യോഗത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങാനും തീരുമാനമായി. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല.

 

Top