കോണ്‍ഗ്രസില്‍ സെമി കേഡര്‍ എവിടെയുമില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പരിഷ്‌കരണ നിര്‍ദേശങ്ങളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സെമി കേഡര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്നതിന് കാലാവധി താഴെത്തട്ടില്‍ മാത്രമെന്നും നേതാക്കള്‍ ആജീവനാന്തം പദവികള്‍ കയ്യാളുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസില്‍ എത്രത്തോളം നടപ്പാകുമെന്ന് കണ്ടറിയണമെന്നും വിജയരാഘവന്‍ പരിഹസിച്ചു.

 

Top