രാജ്യസഭ സീറ്റിലേക്ക് എല്‍.ജെ.ഡി മത്സരിക്കുമെന്ന് എ വിജയരാഘവന്‍

കണ്ണൂര്‍: രാജ്യസഭ സീറ്റിലേക്ക് എല്‍.ഡി.എഫ്. പ്രതിനിധിയായി ലോക്താന്ത്രിക് ജനതാദള്‍(എല്‍.ജെ.ഡി.) മത്സരിക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍. ഇടതുപക്ഷ മുന്നണി ഇക്കാര്യം ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് ഈ തീരുമാനത്തിലേക്ക് എല്‍.ഡി.എഫ്. എത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും ഭൂരിഭാഗം മാധ്യമങ്ങളും നടത്തുന്ന അസത്യപ്രചരണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന, ബദല്‍ നടപ്പാക്കുന്ന കേരളത്തിലെ ഇടതുഭരണത്തെ അശക്തമാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുളളത്.

തീവ്ര വര്‍ഗീയ ധ്രുവീകരണം എന്ന അപകടകരമായ ബി.ജെ.പി. രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രചരണം നടത്തേണ്ടതുണ്ട്. അതിദുര്‍ബലരായ ജനവിഭാഗങ്ങളെ അവഗണിക്കുന്ന ഇപ്പോഴത്തെ കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധവും അനിവാര്യമാണ്.

അതുകൊണ്ട് സ്വാതന്ത്യ ദിനമായ ആഗസ്ത് 15ന് ഇടതുപക്ഷ മുന്നണി നേതാക്കന്മാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്ത് 15-ന് വൈകീട്ട് അഞ്ചിന് ഒരു വെബിനാര്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനോടുളള മുസ്ലീം ലീഗിന്റെ പ്രതികരണം, അവസരവാദപരമാണെന്നംു വിജയരാഘവന്‍ പറഞ്ഞു.

Top