കെ സുധാകരന് സ്വാതന്ത്രസമര മൂല്യങ്ങള്‍ അറിയില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങള്‍ അറിയില്ലെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് ഇത് ആദ്യമല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

1947 ല്‍ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. എ.കെ.ജി.യും, ഇ.എം.എസും, പി. കൃഷ്ണപിള്ളയുമാണ് കേരളത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടം നയിച്ച നേതാക്കള്‍. കെ. സുധാകരന്റെ പരാമര്‍ശങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’ വിജയരാഘവന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനെ പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് എ. വിജയരാഘവന്‍ പ്രതികരിച്ചത്.

Top