പണിമുടക്കില്‍ പങ്കെടുക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ആ ന്യായം വച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സംസ്ഥാനത്തെ പണിമുടക്കില്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായെന്ന് പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഭരണ സംവിധാനം തടസ്സപ്പെടുത്തി സമരം ചെയ്യാന്‍ ട്രേഡ് യൂണിയന്‍ നിയമത്തിലും വകുപ്പില്ലെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം. ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാന്‍ ആവശ്യമെങ്കില്‍ വാഹനം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top