മലബാര്‍ കലാപം സ്വാതന്ത്ര സമരത്തിന്റെ ഭാഗമെന്ന് എ വിജയരാഘവന്‍

കണ്ണൂര്‍: മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തില്‍ പ്രതികരിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ചരിത്രത്തെ നിരാകരിക്കാനാവില്ലെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. മലബാര്‍ കലാപം സ്വാതന്ത്ര സമരത്തിന്റെ ഭാഗം തന്നെയാണ്. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലില്‍ നീക്കം നടക്കുന്നത്. എന്നാലിതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യയ പറഞ്ഞത്.

Top