കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ വേഗം കൂടിയെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ ചൊല്ലിയുള്ള വിവാദം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പുതിയ നിയമന വിവാദത്തോടെ കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ തന്നെ തകരുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡിസിസി വിവാദം.

കേരളത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കും. എ.വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

 

Top