ബിജെപി ജനങ്ങളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് എ വിജയരാഘവന്‍

പാലക്കാട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശ വിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്ത്. ബിജെപി വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആരോപിച്ചു. ആ ശൈലി കോണ്‍ഗ്രസും പിന്തുടരുന്നു. വി ഡി സതീശനും രമേശ് ചെന്നിത്തലയും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഐക്യം നല്ല രീതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണെന്ന് എ കെ ബാലന്‍ പരിഹസിച്ചു. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഢലക്ഷ്യം ഉണ്ട്. ഒരു വര്‍ഗീയ കലാപവും ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top