ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് തുടര്‍നടപടികളുടെ ഭാഗമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: പാലാരിട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. തുടര്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാന്‍ പ്രതിപക്ഷം രാഷ്ട്രീയമായി നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്ഷേപമുന്നയിക്കുന്നത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു ഇതുവരെ ചോദിച്ചിരുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Top