കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നുന്നതെന്നും എല്ലാ ദിവസവും ഒരോ കഥകള്‍ പ്രചരിക്കുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.

പിണറായി സര്‍ക്കാരിന് ദേശവ്യാപകമായ സ്വീകാര്യതയാണ് ഉള്ളത്. സ്വര്‍ണ്ണക്കടത്ത് അന്വേഷണം നേര്‍വഴിക്കല്ല എന്നത് ഇന്ത്യയിലാകെ പ്രചാരണം നടത്തുമെന്നും ദേശീയ സംവാദമായി ഉയര്‍ത്തി കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തതിനാണ് സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഷന്‍ ചെയ്‌തെന്നും സസ്‌പെന്‍ഷന്‍ കഴിഞ്ഞാല്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികം നടപടിയാണെന്നായിരുന്നു വിജയരാഘവന്‍ പ്രതികരിച്ചു.

Top