രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു; രമ്യ ഹരിദാസിന്റെ പരാമര്‍ശത്തിനെതിരെ ജോസഫൈന്‍

കൊച്ചി: എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്ന രമ്യ ഹരിദാസിന്റെ വാക്കുകളോട് പ്രതികരിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.

ഇതുവരെയും പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നാണ് ജോസഫൈന്‍ പറഞ്ഞത്.

രമ്യയ്ക്ക് എതിരെ പരാമര്‍ശം ഉണ്ടായതിന് പിന്നാലെ വനിത കമ്മീഷന്‍ കേസെടുത്തിരുന്നുവെന്നും എ വിജയരാഘവനെ പ്രതി ചേര്‍ത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

Top