ആരോപണങ്ങള്‍ തെളിയിക്കണം; എ വിജയ രാഘവനെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

oomman chandy

തിരുവനന്തപുരം: യുഡിഎഫ് കാലത്ത് പി.എസ്.സി ലിസ്റ്റ് കാലാവധി നീട്ടി നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളോട് പ്രതികരിക്കുമ്പോള്‍, അത് മണ്ടത്തരമാണെന്ന് പറയുന്നവര്‍ ഏത് കാലഘട്ടത്തില്‍ ജീവിക്കുന്നവരാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. പെട്രോള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസകിന് മറുപടി ആയിട്ടായിരുന്നു വിമര്‍ശനം.

സെക്രട്ടേറിയറ്റിന് മുന്നില്‍ ഷാഫി പറമ്പിലും ശബരീനാഥും നടത്തുന്ന നിരാഹാര സമരവേദിയിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ധനവില വര്‍ധനവിനിടെ നടത്തുന്ന ഉപവാസ സമരവേദിയിലും ഉമ്മന്‍ ചാണ്ടി എത്തി. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടി വരും.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഈ സര്‍ക്കാറിന്റെ സൃഷ്ടിയാണ്. യുഡിഎഫ് കാലത്ത് ലിസ്റ്റ് നീട്ടാന്‍ പണം വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ എ.വിജയരാഘവനെ താന്‍ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ വികാരം മനസിലാക്കുന്ന സര്‍ക്കാര്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Top