പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് എ വിജയരാഘവന്‍

പൂര്‍ണ്ണമായും പരാജയപ്പെട്ട നേതാവാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് എ.വിജയരാഘവന്‍. കേരളത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന രാഹുലിന്റെ പരാമര്‍ശം, അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടേത്. കേരള സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ സ്വഭാവം വെച്ചുനോക്കിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം കണ്ട കോണ്‍ഗ്രസ്- ബി.ജെ.പി. ഐക്യത്തെ മറച്ചുവെക്കുകയാണ് അദ്ദേഹം ചെയ്തതെന്നും വിജയരാഘവന്‍ ആരോപിച്ചു.

കേരളത്തിലെ യഥാര്‍ഥ വിഷയങ്ങളെ കുറിച്ചുളള അവഗാഹക്കുറവ് അതിലുണ്ട്. പിണറായി വിജയനെ താഴെയിറക്കാന്‍ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

Top