യൂണിവേഴ്‌സിറ്റി കോളെജിലേത് അടിപിടി മാത്രം; കെ.എസ്.യു സമരം അനാവശ്യമെന്ന്…

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ നടന്നത് അടിപിടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.വിജയരാഘവന്‍. അടിപിടിയുണ്ടാക്കിയവരെ പൊലീസ് അറ്റസ്റ്റുചെയ്തിട്ടും പിന്നെ എന്തിനാണ് കെ.എസ്.യുവിന്റെ സമരമെന്നും വിജയരാഘവന്‍ ചോദിച്ചു.

ഇടതുപ്രസ്ഥാനങ്ങള്‍ക്കെതിരെ നുണപ്രചരിപ്പിക്കുന്നവരെ പരസ്യവിചാരണ ചെയ്ത് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇടത് അനുകൂല വിദ്യാഭ്യാസ സംഘടനയായ കെ.എസ്.ടി.എയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

കെ.എസ്.യുവിന്റെ സമരപരിപാടികളില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരും ആണ്. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്ന് പ്രതിഷേധിച്ചത് ഒരു വക്കീലാണ്. അവര്‍ എങ്ങനെ കെ.എസ്.യുവിന്റെ സമരത്തിനെത്തി? 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ ചാണ്ടിയാണ് കെ.എസ്.യു സമരം നയിക്കുന്നതെന്നും വിജയരാഘവന്‍ പരിഹസിച്ചു.

Top