കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം; എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ കലാപവും തുടര്‍ന്നുള്ള അനുനയശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനമാണ്. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തര്‍ക്കവും പരസ്പര തര്‍ക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു.

ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോണ്‍ഗ്രസ് പോര് തീര്‍ക്കാന്‍ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമമെന്നും അദ്ദേഹം പരിഹസിച്ചു.

Top